സാമൂഹ്യ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നില്കാതെ സ്ത്രീകൾ ക്രിയാത്മക ഇടപെടലുകൾ നടത്തണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. ആത്മീയ ചൂഷണങ്ങൾക്ക് ഏറെ വിധേയമാക്കപ്പെടുന്നത് സ്ത്രീകളാണെന്നിരിക്കെ ആത്മീയ തട്ടിപ്പുകാർക്കെതിരിൽ സ്ത്രീകൾ മുന്നോട്ട് വരണം. കുടുംബിനികൾക്ക് ഏറെ ദുരിതം വിതക്കുന്ന ലഹരി, സ്ത്രീധനം തുടങ്ങിയ സാമൂഹിക തിൻമകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാർ സ്ത്രീകൾ സംഘടിക്കണം.
കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിൽ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്താൻ സംഗമം പരിപാടികൾ ആവിഷ്കരിച്ചു.
എം ജി എം സംസ്ഥാന അധ്യക്ഷ സൽമാൻ അൻവാരിയ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റി ചെയർപേഴ്സൻ റുക്സാന വാഴക്കാട് അധ്യക്ഷത വഹിച്ചു.കെ.എൻ.എം.മർകസുദഅവ സംസ്ഥാന ട്രഷറർ എം അഹമ്മദ് കുട്ടി മദനി, സംസ്ഥാന സെക്രട്ടറിമാരായ എൻ.എം അബ്ദുൽ ജലീൽ മാസ്റ്റർ, ഫ്രെഫ: കെ.പി സക്കരിയ, ആയിഷ ടീച്ചർ,ടി.കെ റഫീഖ് നല്ലളം, ഫഹീം പുളിക്കൽ, ആരിഫ തിക്കോടി,സഫുറ തിരുവണ്ണൂർ, മുംതാസ് തിരൂരങ്ങാടി എന്നിവർ പ്രസംഗിച്ചു.